മഹാപ്രളയ കാലത്ത് കൈകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ആ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ വിനീതിന്റെ ജീവന്‍ പൊലിഞ്ഞു

2021-04-22 15:47:25

കൊല്ലം: മഹാപ്രളയത്തിന് മുന്നില്‍ കേരളം വിറങ്ങലിച്ച് നിന്ന 2018ലെ മഹാപ്രളയകാലത്ത് കൈകുഞ്ഞിനെയും എടുത്ത് വെളളംകയറിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്റെ ചിത്രം മലയാളി അത്രവേഗം മറക്കില്ല.

ചിത്രത്തിന് പിന്നാലെ പോയവര്‍ക്ക് അത് മൈനാഗപ്പളളി സ്വദേശി വിനീത് എന്ന ചെറുപ്പക്കാരനാണെന്ന് മനസിലായി. ആര്‍പ്പുവിളികള്‍ നിലയ്ക്കും മുമ്പ് വിനീതിന്റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞ വാര്‍ത്തയാണ് ഇന്ന് മലയാളിക്ക് മുന്നിലേക്കെത്തുന്നത്.വൈറലായ ചിത്രത്തിലെ കൈകുഞ്ഞ് ഉള്‍പ്പടെ അനേകം പേരെ പ്രളയത്തില്‍ നിന്ന് കൈപിടിച്ചു കയറ്റിയ വിനീതിന്റെ മരണം സംഭവിച്ചത് ഇന്ന് രാവിലെയാണ്. വീട്ടില്‍ നിന്ന് തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു അദ്ദേഹം. വിനീതിന് പിന്നാലെ വന്നിരുന്ന മിനിലോറി ബൈക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം.ബൈക്കില്‍ നിന്ന് തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങി. സംഭവസ്ഥലത്ത് തന്നെ വിനീത് മരിച്ചു. 34കാരനായ വിനീതിന് ഭാര്യയും ഒരു മകളുമുണ്ട്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.