വയനാട് 614പേര്‍ക്ക് കൂടി കോവിഡ്

2021-04-23 14:51:00

വയനാട്: ജില്ലയില്‍ ഇന്ന് (22.04.21) 614 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 34062 ആയി. 29031 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4290 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3923 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

തവിഞ്ഞാല്‍ 49, അമ്പലവയല്‍ 38, മേപ്പാടി 37, ബത്തേരി 36, നെന്മേനി, പൊഴുതന 34 പേര്‍ വീതം, മാനന്തവാടി 33, മീനങ്ങാടി 32 കല്‍പ്പറ്റ 31 വെള്ളമുണ്ട 26, കണിയാമ്പറ്റ 25, പുല്‍പ്പള്ളി 23, മൂപ്പൈനാട്, പടിഞ്ഞാറത്തറ 22 പേര്‍ വീതം, തിരുനെല്ലി 20, വെങ്ങപ്പള്ളി 19, തരിയോട് 17, പനമരം 16, മുള്ളന്‍കൊല്ലി, കോട്ടത്തറ, പൂതാടി 14 പേര്‍ വീതം, എടവക, മുട്ടില്‍ 13 പേര്‍ വീതം, നൂല്‍പ്പുഴ 10, വൈത്തിരി 8, തൊണ്ടര്‍നാട് സ്വദേശികളായ 7 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ബിഹാറില്‍ നിന്ന് വന്ന 2 അമ്പലവയല്‍ സ്വദേശികള്‍, ഒരു കല്‍പ്പറ്റ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി, ബത്തേരി സ്വദേശികള്‍, രാജസ്ഥാനില്‍ നിന്നും വന്ന നൂല്‍പ്പുഴ സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരാത്.

*83 പേര്‍ക്ക് രോഗമുക്തി*

മേപ്പാടി 8, പൊഴുതന 4, പടിഞ്ഞാറത്തറ, തരിയോട്, എടവക 3 പേര്‍ വീതം, മാനന്തവാടി, ബത്തേരി 2 പേര്‍ വീതം, തവിഞ്ഞാല്‍, വെള്ളമുണ്ട, തിരുനെല്ലി, മീനങ്ങാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 53 രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*1643 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.04.21) പുതുതായി നിരീക്ഷണത്തിലായത് 1643 പേരാണ്. 482 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12435 പേര്‍. ഇന്ന് പുതുതായി 74 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 4549 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 351835 സാമ്പിളുകളില്‍ 348432 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 314370 നെഗറ്റീവും 34062 പോസിറ്റീവുമാണ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.