അന്നംമുട്ടിച്ച് കൊവിഡ് ; ചോദ്യചിഹ്നമായി ഓട്ടോ തൊഴിലാളികളുടെ ജീവിതം

2021-04-23 15:00:49

കണ്ണൂർ : കൊവിഡ് കാലത്ത് നാടെങ്ങും അടച്ചു പൂട്ടാൻ തുടങ്ങിയതോടെ അന്നംമുട്ടുന്ന അവസ്ഥയിലാണ് കണ്ണൂർ നഗരത്തിലെ ഓട്ടോ തൊഴിലാളികൾ.നഗരത്തിലെത്തുന്നവരുടെ എണ്ണം തന്നെ കുറഞ്ഞതോടെ പണിയില്ലാതെ വെറുതെയിരിക്കുകയാണ് നൂറ് കണക്കിന് തൊഴിലാളികൾ.

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തിന് സമാനമായി ഇപ്പോൾ സാഹചര്യം മോശമായിരിക്കുകയാണെന്ന് കണ്ണൂർ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളി സി.ഷെരീഫ് പറഞ്ഞു. ഒരു ദിവസം ചെലവും കഴിഞ്ഞ് ഏകദേശം നൂറ് രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. അതും ചിലപ്പോൾ ലഭിക്കാറില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് തൊഴിലാളികൾ ഒന്നടങ്കം പറയുന്നത്.കണ്ണൂർ കോർപറേഷൻ പരിധിയിൽ ആയിരത്തിലേറെ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. അന്നന്ന് ഉപജീവനം നടത്തി ജീവിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ കൊ വിഡ് അടച്ചുപൂട്ടൽ അതിഭീകരമായി ബാധിച്ചിരിക്കുകയാണ്. ജീവിതം വഴിമുട്ടി നിൽക്കുന്ന തങ്ങൾക്ക് മുൻപോട്ട് സഞ്ചരിക്കാൻ സർക്കാർ സഹായം വേണമെന്നാണ് ഇവരുടെ അവശ്യം.ഇന്ധനവില വർധനവും ഓട്ടോസ്പയർ പാർട്ടുകളുടെ വിലക്കൂടുതലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജീവിതം ദുസഹമായി കൊണ്ടിരിക്കെയാണ് ഇടിത്തീ പ്പോലെ കൊ വിഡ് മഹാമാരി നാടിനു മേൽ പതിക്കുന്നത്. ജീവിത പാതയിൽ മുൻപോട്ടു കൊണ്ടു പോവാനാതെ ആടിയുലയുകയാണ് ഓട്ടോ തൊഴിലാളികളുടെ ജീവിതം.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.