ഓക്സിജൻ തടയുന്നവരെ തൂക്കി കൊല്ലാൻ മടിക്കില്ല ഡൽഹി ഹൈക്കോടതി

2021-04-24 16:04:56

രോഗികൾക്കുള്ള ഓക്‌സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലും ;ആരെയും വെറുതെ വിടില്ലെന്നും 
ഡല്‍ഹി ഹൈക്കോടതി.

കോവിഡ് ബാധിതർക്ക് ഓക്സിജൻ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാൻ മടിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് ലഭിക്കേണ്ട ഓക്സിജൻ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെൻ ആശുപത്രി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കേന്ദ്ര സർക്കാരിന് എതിരായ കോടതിയുടെ വിമർശനം.

ഓക്സിജൻ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു. ആരെയും വെറുതെ വിടില്ല. ഡൽഹിക്ക് പ്രതിദിനം 480 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ ഒരു തീയ്യതി അറിയണം.

ഡൽഹിക്ക് ഇതുവരെ 480 മെട്രിക് ടൺ ഓക്സിജൻ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാവില്ല, കോടതി പറഞ്ഞു.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.