ആശുപത്രി അത്യാസാധാരണ വിവാഹത്തിന് വേദിയായി

2021-04-25 19:59:17

ആശുപത്രി അത്യ സാധാരണ വിവാഹത്തിന് വേദിയായി*.

അമ്പലപ്പുഴ: വരൻ കൊവിഡ് ബാധിതനായതിനെ തുടർന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പി.പി.കിറ്റ് ധരിച്ചെത്തിയ വധുവിനെ വരൻ താലിചാർത്തി .
കൈനകരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുപ്പപ്പുറം ഓണംപള്ളി വീട്ടിൽ എൻ.ശശിധരൻ - ജിജി ശശിധരൻ ദമ്പതികളുടെ മകൻ എസ്.ശരത് മോനും, ആലപ്പുഴ വടക്കനാര്യാട് പ്ലാം പറമ്പിൽ പി. എസ്.സുജി-കുസുമം സുജി ദമ്പതികളുടെ മകൾ അഭിരാമി ( ശ്രീക്കുട്ടി) യും തമ്മിലുള്ള വിവാഹമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ ഞായറാഴ്ച 12-12-20 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടന്നത്.കൊവിഡ് ബാധിതനായ വരൻ ശരത്ത്, മാതാവ് ജിജി, പി.പി. കിറ്റ് ധരിച്ചു വധു അഭിരാമി, അഭിരാമിയുടെ മാതൃസഹോദരീ ഭർത്താവ് മഹേഷ്, ആശുപത്രി യിലെ സെക്യൂരിറ്റി ജീവനക്കാരൻ അജയൻ, ഡ്യൂട്ടി ഡോക്ടർ ഹരിഷ്, ഹെഡ് നേഴ്സ് സീനമോൾ
സ്റ്റാഫ് നേഴ്സ് ജീന ജോർജ്,
എന്നിവരും മാത്രമായിരുന്നു വിവാഹം നടന്ന മുറിയിൽ . ചടങ്ങുകൾക്കു ശേഷം വരൻ കൊവിഡ് വാർഡിലേക്കും, വധു വധു ഗൃഹത്തിലേക്കും യാത്രയായി.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.