തട്ടിപ്പ് കേസിൽ സരിത കാഞ്ഞങ്ങാട് ജയിലിൽ

2021-04-25 22:05:05

സരിത എസ് നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി*

 

കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ വീണ്ടും പോലീസ് പിടിയിലായി റിമാന്റില്‍ കഴിയുന്ന സരിത എസ് നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനായാണ് മാറ്റിയത്. കണ്ണൂര്‍ വനിതാ ജയിലില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവായിരുന്നു. ക്വാറന്റീന് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ കൂടുതല്‍ സൗകര്യമുള്ളത് കണക്കിലെടുത്താണ് ഇങ്ങോട്ട് മാറ്റിയതെന്നാണ് വിശദീകരണം. കോഴിക്കോട്ടെ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസിലായിരുന്നു സരിത റിമാന്‍ഡിലായത്. പിന്നാലെ നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.