കൊല്ലത്ത് 1255 പേര്‍ക്ക് കോവിഡ്

2021-04-26 15:33:36

കൊല്ലം: ജില്ലയില്‍ ഇന്ന് 1255 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 406 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 1247 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 260 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-21, ഉളിയക്കോവില്‍-18, മുണ്ടയ്ക്കല്‍-17, കാവനാട്-14, കല്ലുംതാഴം-10, ഇരവിപുരം, മങ്ങാട് ഭാഗങ്ങളില്‍ ഒന്‍പതുവീതവും വാളത്തുംഗല്‍, വടക്കേവിള, കടപ്പാക്കട പ്രദേശങ്ങളില്‍ എട്ടുവീതവും അയത്തില്‍-ഏഴ്, പട്ടത്താനം, തങ്കശ്ശേരി, ആശ്രാമം, തെക്കേവിള എന്നിവിടങ്ങളില്‍ ആറുവീതവും ആസാദ് നഗര്‍, കരിക്കോട് ഭാഗങ്ങളില്‍ അഞ്ചുവീതവും മതിലില്‍, പുന്തലത്താഴം, തേവള്ളി, ചാത്തിനാംകുളം, കുരീപ്പുഴ, പള്ളിമുക്ക് പ്രദേശങ്ങളില്‍ നാലുവീതവും താമരക്കുളം, തട്ടാമല, മീനത്തുചേരി, പോളയത്തോട് എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-26, പരവൂര്‍-20, പുനലൂര്‍, കൊട്ടാരക്കര പ്രദേശങ്ങളില്‍ 18 വീതവുമാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുലശേഖരപുരം-91 ചടയമംഗലം-37, തൊടിയൂര്‍-35, പെരിനാട്-33, കല്ലാവാതുക്കല്‍-29, തൃക്കോവില്‍വട്ടം, കൊറ്റങ്കര ഭാഗങ്ങളില്‍ 25 വീതവും മയ്യനാട്-23, തേവലക്കര, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ 21 വീതവും ആദിച്ചനല്ലൂര്‍-20, ഇടമുളയ്ക്കല്‍-19, വിളക്കുടി-18, പൂതക്കുളം-17, തലവൂര്‍, ക്ലാപ്പന, അഞ്ചല്‍ പ്രദേശങ്ങളില്‍ 16 വീതവും പത്തനാപുരം, വെളിയം, നെടുമ്പന, ചിറക്കര, ചവറ, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 15 വീതവും തഴവ, ശൂരനാട് നോര്‍ത്ത്, ഇളമാട്, ഇട്ടിവ, അലയമണ്‍ ഭാഗങ്ങളില്‍ 14 വീതവും ഏരൂര്‍, ഓച്ചിറ, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ 13 വീതവും കരവാളൂര്‍, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ 12 വീതവും കടയ്ക്കല്‍-11, മൈലം, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ 10 വീതവും പൂയപ്പള്ളി, പട്ടാഴി, കുണ്ടറ, ആലപ്പാട്, പേരയം, പോരുവഴി, ശാസ്താംകോട്ട, പ•ന പ്രദേശങ്ങളില്‍ ഒന്‍പതുവീതവും പനയം, കുമ്മിള്‍, എഴുകോണ്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ എട്ടുവീതവും തൃക്കരുവ, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ ഏഴുവീതവും കരീപ്ര, വെട്ടിക്കവല, നിലമേല്‍ പ്രദേശങ്ങളില്‍ ആറുവീതവും തെ•ല, ചിതറ, കുളക്കട ഭാഗങ്ങളില്‍ അഞ്ചുവീതവും വെസ്റ്റ് കല്ലട, വെളിനല്ലൂര്‍, മേലില, പട്ടാഴി വടക്കേക്കര, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവും നീണ്ടകര, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.