കോവിഡ് പ്രോട്ടോകോൾ ലംഘനം: ഇടുക്കിയിൽ കർശന പരിശോധന

2021-04-26 16:07:03

ഇടുക്കി : ജില്ലാ പോലീസ് മേധാവി ആർ കറുപ്പസാമിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് കർശന പരിശോധന നടത്തി. പോലീസ് സ്റ്റേഷനുകളിൽ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷം ഉള്ള മുഴുവൻ ഉദ്യോഗസ്ഥരെയും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കർശന പരിശോധനകൾക്കായി നിയോഗിച്ചിരുന്നു.

അഡീഷണൽ എസ് പി എസ് സുരേഷ് കുമാർ ഉൾപ്പെടെ ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരും എസ്എച്ഒ മാരും 273 എസ് ഐ/ എഎസ് ഐ ആരും ഉൾപ്പെടെ 773 പോലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. പരിശോധനകളുടെ ഭാഗമായി വിവിധ തരത്തിലുള്ള കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടെത്തി. 166 ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 1240 പേർക്കെതിരേ പെറ്റികേസെടുത്തു. 4267 ആളുകളെ താക്കീത് ചെയ്ത് വിട്ടയച്ചു. ജില്ലയിലെ നാല് അതിർത്തി ചെക്ക് പോസ്റ്റുകളിലും പോലീസും മറ്റ് ഇതര വകുപ്പുകളും സംയുക്ത പരിശോധന നടത്തി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.