ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം നിലവിൽ പര്യാപ്തം- മുഖ്യമന്ത്രി

2021-04-29 13:08:38

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഇപ്പോൾ പര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ കോവിഡിന്റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെയേറെ വർദ്ധിക്കാൻ സാധ്യതയുണ്ട്.

അതുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കൂടുതൽ വരുന്ന മെഡിക്കൽ ഓക്സിൻ മാത്രമേ പുറത്തേയ്ക്ക് അയക്കാൻ പാടുള്ളുവെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളിൽ സർക്കാരിന്റെ ഇതുസംബന്ധിച്ച നിലപാടുകൾ അറിയിക്കാനും തീരുമാനിച്ചു. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്സിജന്റെ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടാൻ നിർദേശം നൽകി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.