മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

2021-04-29 13:18:30

കണ്ണൂർ: ഇന്ന് (ഏപ്രില്‍ 28 ബുധനാഴ്ച) ജില്ലയില്‍  മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കുയിലൂര്‍ എല്‍ പി സ്‌കൂള്‍, തളിപ്പറമ്പ താലൂക്കാശുപത്രി, മൊറാഴ പ്രാഥമികാരോഗ്യകേന്ദ്രം, ഏഴോം മൂല വെല്‍ഫെയര്‍ സ്‌കൂള്‍, പുളിങ്ങോം വ്യാപാര ഭവന്‍, പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പ് (ജീവനക്കാര്‍ക്ക് മാത്രം) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.