കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്ത് ഡീൻ കുര്യക്കോസ്

2021-04-29 13:45:25

ഇടുക്കി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്ത് ഇടുക്കി എം. പി ഡീൻ കുര്യക്കോസ്. എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസേനയാണ് മണ്ഡലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടത്തുന്നത്. ഇതിനായി ഏഴ് നിയോജകമണ്ഡലങ്ങളിലും പ്രത്യേക കോഡിനേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.കൊവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി. ഇതോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ നടപടികളുമായി ഡീൻ കുര്യാക്കോസും കൂട്ടരും രംഗത്തെത്തിയത്. കൂടുതൽ യുവാക്കളെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുകയാണ് ലക്ഷ്യമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ഇടുക്കി എം.പിയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് രൂപം നൽകിയത്. ദുരന്ത നിവാരണ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് സേനയിലെ അംഗങ്ങള്‍.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.