ഓക്സിജൻ വാർ റൂം തുറന്നു

2021-04-30 13:35:04

എറണാകുളം: ജില്ലയിലെ കോവിഡ് ചികിത്സക്കാവശ്യമായ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ’ ഓക്സിജൻ വാർ റൂം’ പ്രവർത്തനമാരംഭിച്ചു. ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് യഥാസമയം ഓക്സിജൻ എത്തിക്കുക എന്ന ദൗത്യം ഫലപ്രദമായി നിറവേറ്റാനാണിതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

ആശുപത്രി ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനുള്ള ഷിഫ്റ്റിംഗ് കൺട്രോൾ റൂം, ഡാറ്റാ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി.

കലൂർ മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് രണ്ട് വാർ റൂമുകളും പ്രവർത്തിക്കുക. 80 ഓളം പേർ ഇവിടെ ജോലി ചെയ്യുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.