വിലകുറവെന്ന് കേട്ടാൽ മലന്നടിച്ച് വീഴരുത്: ഓൺലൈൻ ഷോപ്പിങ് വിശ്വസനീയ സൈറ്റുകളിൽനിന്നുമാത്രം

2021-04-30 13:45:22

തിരുവനന്തപുരം: വിലകുറവെന്ന് കേട്ടാൽ മലന്നടിച്ച് വീഴുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഓൺലൈൻ ഷോപ്പിങ്ങിന് ഇറങ്ങിപുറപ്പെടുമ്പോൾ കുറച്ച് ഒന്ന് ശ്രദ്ധിക്കണം. വിശ്വസനീയമായ സൈറ്റുകളിൽനിന്നുമാത്രം സാധനങ്ങൾ വാങ്ങുക. ഇല്ലെങ്കിൽ കബളിക്കപ്പെട്ടേക്കാം’’ -സൈബർ പോലീസ് തന്നെ പലതവണ നൽകിയ മുന്നറിയിപ്പാണിത്.

സാധനങ്ങൾ കൊണ്ടുവരുമ്പോൾമാത്രം പണം നൽകിയാൽ മതിയെന്ന (കാഷ് ഓൺ ഡെലിവറി) വ്യവസ്ഥയിലാണ് ഇവരിൽപലരും തട്ടിപ്പുനടത്തുന്നത്. തുക നൽകി ആളെ മടക്കിയശേഷമാകും പാഴ്‌സൽ പൊട്ടിച്ചുനോക്കുക. ഓർഡർചെയ്ത സാധനങ്ങൾക്കുപകരം പാഴ്‌വസ്തുക്കളാകും പാഴ്‌സലിലുണ്ടാവുക.വിതരണക്കാരനെ സംബന്ധിച്ചിടത്തോളം പാഴ്‌സൽ മേൽവിലാസക്കാരന് എത്തിക്കുക എന്നതുമാത്രമാണ് ചുമതല. തട്ടിപ്പുകാരും ഓൺലൈൻ ഇടപാടുകളിലൂടെയാകും വിതരണക്കാരെ കണ്ടെത്തുക. ഓരോ പാഴ്‌സലിനും നിശ്ചിതതുക അവർക്ക് പ്രതിഫലം നൽകും. കബളിപ്പിക്കലിന് ഇരയാകുന്നവർക്ക് പാഴ്‌സൽ ഏജൻസിവരെ മാത്രമാകും എത്താനാകുക.

പരാതിക്കാർക്ക് പിടിപാടുണ്ടെങ്കിൽ പാഴ്‌സൽ ഏജൻസിക്കാർ തുക തിരിച്ചുനൽകും. പരാതിക്കാർ സാധാരണക്കാരാണെങ്കിൽ പാഴ്‌സൽ ഏജൻസിക്കാരും കൈയൊഴിയും. ഇത്തരത്തിൽ കബളിക്കപ്പെട്ടവർ ഒട്ടേറെയാണ്.    പ്രശസ്ത ഓൺലൈൻ സൈറ്റുകളെല്ലാം അതേരീതിയിൽ വിശ്വാസ്യതയുള്ള പാഴ്‌സൽ ഏജൻസികൾക്കാണ് വിതരണക്കരാർ നൽകിയിട്ടുള്ളത്. പാക്കിങ് ഏതെങ്കിലുംതരത്തിൽ പൊളിച്ചതായി ശ്രദ്ധയിൽപ്പെട്ടെങ്കിൽ പാഴ്‌സൽ സ്വീകരിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബുക്കുചെയ്താൽ പാഴ്‌സൽ വീട്ടിലെത്തുന്നതുവരെയുള്ള പാഴ്‌സൽ യാത്ര ഓൺലൈനിൽ പരിശോധിക്കാനുമാകും.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.