കണ്ണൂരിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു

2021-04-30 13:55:25

കണ്ണൂർ : ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ നഗരത്തിൻ്റെ മുക്കിലും മൂലയിലും മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​ത​ള്ളു​ന്ന​വ​രെ പിടികൂടാനൊരുങ്ങി ക​ണ്ണൂ​ർ‌ കോ​ർ​പ​റേ​ഷ​ൻ.മാ​ലി​ന്യം തള്ളുന്ന പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ഇ​വ​രെ പി​ടി​കൂ​ടാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ.

കോ​ർ​പ​റേ​ഷി​നി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലും പോ​ലീ​സ് ക​ൺ​ട്രോ​ൾ ഓ​ഫീ​സി​ലു​മാ​യി ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​യി​രി​ക്കും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.നി​ല​വി​ൽ ട്രാ​ഫി​ക് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ സി​സി​ടി​വി​യു​ണ്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് പൊ​ത​പ​വെ​യു​ള്ള ആ​ക്ഷേ​പം.എ​ന്നാ​ൽ നി​ല​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തി മാ​ലി​ന്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ക്ഷേ​പി​ക്കു​ന്ന 50 സ്ഥ​ല​ങ്ങ​ളി​ലാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.പ​യ്യാ​മ്പലം,സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് പ​രി​സ​രം, താ​ളി​ക്കാ​വ് മു​ത്തു​മാ​രി​യ​മ്മ​ൻ കോ​വി​ൽ പ​രി​സ​രം, ആ​റാ​ട്ട് റോ​ഡ്, വി​പി​എ​സ് ടൂ​റി​സ്റ്റ് ഹോം, ​ഗോ​പാ​ൽ സ്ട്രീ​റ്റ്, വൈ​ഡൂ​ര്യ ടൂ​റി​സ്റ്റ് ഹോം, ​താ​വ​ക്ക​ര ഓ​ട്ടോ പാ​ത്ത്, ദി​നേ​ശ് ഓ​ഡി​റ്റോ​റി​യം, സെ​മി​ത്തേ​രി ഗ്രാ​ണ്ട്, ജ​ല​അ​ഥോ​റി​റ്റി സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ്, ക​രു​വ​ള്ളി​ക്കാ​വ് റോ​ഡ്, അ​മാ​നി ഓ​ഡി​റ്റോ​റി​യം പ​രി​സ​ര​ങ്ങ​ളി​ലാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ക.ത​ല​ശേ​രി​യി​ലെ സ​തേ​ൺ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി സി​സ്റ്റം​സ​മാ​ണ് കാ​മ​റ​യൊ​രു​ക്കു​ക.ക​ണ്ണൂ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നതാ​ണ് മാ​ലി​ന്യ​പ്ര​ശ്നം. പ​രി​ഹാ​ര​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും വേ​ണ്ട വി​ധ​ത്തി​ൽ ഫ​ല​വ​ത്താ​യി​ട്ടി​ല്ല. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സി​സി​ടി​വി സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന വ​രെ പി​ടി​കൂ​ടാ​നൊ​രു​ങ്ങു​ന്ന​ത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.