ജർമനിയിൽ കൊവിഡ് വൈറസ്‌ വ്യാപനം കുറയുന്നു

2021-04-30 13:58:40

ബെർലിൻ: ജർമനിയിലെ കൊവിഡ് മൂന്നാം തരംഗംത്തിന്‍റെ തീവ്രത കുറഞ്ഞതായി റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ലോത്തർ വൈലർ. രാജ്യത്ത് 24,736 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഒരാഴ്‌ചയ്‌ക്ക് മുമ്പുള്ളതിനേക്കാൾ 4,700 കേസുകൾ കുറവാണ്.കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ഏകദേശം ഒരു ലക്ഷം പേർക്ക് രോഗം ബാധിച്ചു. എന്നാൽ ഇപ്പോൾ നിരക്ക് നേരിയ തോതിൽ കുറയുകയാണ്. 60 വയസിന് മുകളിലുള്ളവർക്കിടയിൽ രോഗബാധ കുറഞ്ഞെങ്കിലും കുട്ടികൾക്കിടയിൽ ഗണ്യമായ വർധനയുണ്ടായതായി ലോത്തർ വൈലർ പറഞ്ഞു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലെ സ്ഥിതി രൂക്ഷമാണ്. വാക്‌സിനേഷൻ രാജ്യത്തിന്‍റെ പുരോഗതിക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്‌പാൻ പറഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.