‘ഫെയിം ടൈംസ് ഇന്റർനാഷണൽ എക്സലൻസ് ‘ അവാർഡ്, മലയാളി വ്യവസായി സോഹൻ റോയിയ്ക്ക്

2021-04-30 14:11:13

രണ്ടായിരത്തി ഇരുപത്തിയൊന്നിലെ ‘ ‘ഫെയിം ടൈംസ് ഇന്റർനാഷണൽ എക്സലൻസ് അവാർഡ് (എഫ് ടി ഐ ഇ എ ) ‘ ആഗോള വ്യവസായിയും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സി ഇ ഒ യുമായ ഡോ.സോഹൻ റോയിക്ക് ലഭിച്ചു. ഏപ്രിൽ മാസം ഇരുപത്തിനാലിന്, മാലദ്വീപ്സിൽ നടന്ന ചടങ്ങിൽ വച്ച് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. എഫ് ടി ഐ ഇ എ യുടെ ‘ ബെസ്റ്റ് വിഷനറി എന്റർപ്രെണർ ഓഫ് ദ ഇയർ ‘ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്.

അന്തർദ്ദേശീയ തലത്തിലുള്ള സാമൂഹിക, സാമ്പത്തിക, വ്യാവസായിക മേഖലകളിലെ പ്രമുഖ സംഘടനകളെയും വ്യക്തികളെയും അവരുടെ സംഭാവനകളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഈ പുരസ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് എഫ്.ടി.ഐ.
ഇ.എ അറിയിച്ചു. ‘ഫ്രെയിം ടൈംസ് ഇന്റർനാഷണൽ എക്സലൻസ് അവാർഡുകൾ’ , തങ്ങളുടെ മേഖലകളിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ച വ്യവസായികളേയും അവരോടൊപ്പമുള്ളവരേയും അംഗീകരിക്കാനും പരിചയപ്പെടുത്താനുമായി രൂപവത്കരിക്കപ്പെട്ട ഏറ്റവും വലിയ അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്. ഇരുപത്തിയൊന്ന് വർഷത്തെ അനുഭവ പശ്ചാത്തലമുള്ള, അന്താരാഷ്ട്ര പ്രശസ്‌തമായ മാനേജ്‌മെന്റ് കൺസൾട്ടൻസി കമ്പനിയായ ക്യുസിപിഎൽ – ക്വാളിറ്റി കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പിന്തുണയോടെയാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്വിവിധ മേഖലകളിൽ വിദഗ്ധരായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിധികർത്താക്കളാണ് പുരസ്കാര ജേതാക്കളുടെ പ്രാഥമികപ്പട്ടിക തയ്യാറാക്കുന്നത്. അവരിൽനിന്ന് നിശ്ചിത യോഗ്യതകളും മാനദണ്ഡങ്ങളും പുലർത്തുന്നവരെ ജൂറിയുടെ ഗവേഷണ വിഭാഗം പുരസ്കാരത്തിനായി ശുപാർശചെയ്യുകയുമാണ് തങ്ങളുടെ രീതിയെന്നും സംഘാടകർ പറഞ്ഞു.

വ്യവസായ പ്രമുഖൻ എന്നതിനൊപ്പം, കവി, സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും ഡോ. സോഹൻ റോയ് സജീവമാണ്. മാരിടൈം, എന്റർടൈൻമെന്റ്, ത്രീ ഡി ടെക്നോളജി, ഐടി, മീഡിയ, മൾട്ടിപ്ലക്‌സുകൾ, ഹെൽത്ത് കെയർ, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ, പതിനാറോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ സംരംഭങ്ങളുടെ ഉടമസ്ഥനും മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളും കൂടിയാണ് അദ്ദേഹം. ഫോബ്സ് ലിസ്റ്റിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.

പാരീസിലെ യൂറോപ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി പ്രൊഫഷണൽ ഡോക്ടറേറ്റ് നൽകി ആദരിച്ച വ്യക്തി, ഗ്ലോബൽ മലയാളി ഫെഡറേഷൻ, വേൾഡ് ലീഡർഷിപ്പ് കോൺഗ്രസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ ആദരവ് കരസ്ഥമാക്കിയ പ്രവാസി മലയാളി തുടങ്ങിയ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.പ്രവാസി എക്സ്പ്രസിന്റെ ‘മലയാളി രത്ന ‘ , നാഷണൽ അച്ചീവേഴ്സ് അവാർഡ് , ഗാത്ജോഡ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, സരസ്വതി വിദ്യാലയത്തിന്റെ ഇൻസ്പയറിംഗ് ഐക്കൺ അവാർഡ് , വയലാർ പ്രവാസി സാഹിത്യ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം ഫൗണ്ടേഷൻ പുരസ്കാരം, ജർമ്മൻ ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി പുരസ്കാരം, ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷണൽ ഫിലിം പുരസ്കാരം , മലയാള പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.