കേരളത്തിൽ വീണ്ടും എൽഡിഎഫ് തുടർഭരണം

2021-05-02 22:42:04

    
    തിരുവനന്തപുരം: 140 മണ്ഡലങ്ങളിൽ 99 മണ്ഡലങ്ങളും ചുവപ്പണിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കവർ ചിത്രം മാറ്റി പിണറായി വിജയൻ. ജയിച്ചു കേരളം എന്ന് എഴുതിയ ചിത്രമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിന്റെ കവറായി നൽകിയിരിക്കുന്നത്. നേരത്തേതന്നെ തുടർഭരണം വരുമെന്ന് ഉറപ്പിച്ചിരുന്ന പിണറായി വിജയൻ, വിജയത്തിന്റെ നേരവകാശികൾ ജനങ്ങളാണെന്ന് വിജയപ്രഖ്യാപനത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കാരണം ജനങ്ങൾ നൽകിയ വിശ്വാസമാണെന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ''ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതൽ സീറ്റ് എൽഡിഎഫ് നേടുമെന്ന് ഞങ്ങൾ പറഞ്ഞത്. അത് അന്വർത്ഥമാക്കും വിധമാണ് തെരഞ്ഞെടുപ്പ് ഫലം'', മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.