പാലക്കാട് എട്ട് ഗ്രാമപഞ്ചായത്തുകളിലെ നിരോധനാജ്ഞ മെയ്‌ 4 വരെ ദീർഘിപ്പിച്ചു

2021-05-03 14:37:20


പാലക്കാട്:  കോവിഡ്-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ കോവിഡ് -19 തീവ്രബാധിത മേഖലകളായ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നിരോധനാജ്ഞ മെയ് നാല് വരെ ദീർഘിപ്പിച്ചതായി ജില്ലാ കലക്ടർ മൃണ്മയി ജോഷി ഉത്തരവിട്ടു.
പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ, കൊപ്പം, പരുതൂർ, പല്ലശ്ശന എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലുമാണ് നിരോധനാജ്ഞ നീട്ടിയത്. നിയമം നടപ്പിലാക്കുന്നവർ, അവശ്യ സർവീസുകൾ, സർക്കാർ- പി.എസ്‌.സി പരീക്ഷകൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. മേഖലയിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.