കുംഭമേളയിൽ പങ്കെടുത്തവർക്ക് 90 ശതമാനം കോവിഡ്

2021-05-03 20:13:42

  ഭോപാൽ: മധ്യപ്രദേശിൽ നിന്ന്​ കുംഭമേളയൽ പങ്കടുത്ത്​ മടങ്ങിയവരിൽ 90ശതമാനംപേർക്കും കോവിഡ്​ സ്​ഥിരീകരിച്ചതായി ടൈംസ്​നൗ റിപ്പോർട്ട്​ ചെയ്​തു. ഹരിദ്വാറിൽ നടന്ന കുംഭമേള കോവിഡി​െൻറ സൂപ്പർ സ്പ്രെഡിന്​ കാരണമാകുമെന്ന ആശങ്കക്കിടയിലാണ്​ വാർത്ത പുറത്തുവരുന്നത്​. സംസ്​ഥാനത്തുനിന്ന്​ എത്രപേർ കുംഭമേളക്ക്​ പോയി എന്നതി​െൻറ ഒൗദ്യോഗിക കണക്കുകളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ മേളയിൽ പ​െങ്കടുത്തെന്ന്​ സൂചനയുള്ള 61 പേരിൽ നടത്തിയ പരിശോധനയിൽ 60 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. മറ്റുള്ളവരെക്കൂട്ടി കണ്ടെത്താനുള്ള ശ്രമത്തിലാണ്​ സർക്കാർ.

ടൈംസ് നൗറിപ്പോർട്ടർ ഗോവിന്ദ് ഗുർജാറാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. അദ്ദേഹം പറയുന്നതനുസരിച്ച്​ മടങ്ങിയെത്തിയവരെല്ലാം കുംഭമേളയിൽ നിന്നുള്ളവരാണെന്ന്​ സ്​ഥിരീകരിച്ചിട്ടില്ല. പലരും മേളയിൽ പ​െങ്കടുത്തകാര്യം മറച്ചുവയ്​ക്കുന്നതായും സൂചനയുണ്ട്​. വിവിധ സംസ്ഥാനങ്ങളിൽ കുംഭമേളയിൽ പ​െങ്കടുത്ത്​ മടങ്ങിയവരിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. വർധിച്ചുവരുന്ന കോവിഡ്​ കേസുകളുടെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മേളയിൽ പ​െങ്കടുത്തവർക്ക് കോവിഡ്​ ടെസ്റ്റ് അല്ലെങ്കിൽ ക്വാറൻറീൻ നിർബന്ധമാക്കിയിരുന്നു.

ഡൽഹിയിൽ ഇവർക്ക്​ 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്. യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ മേളയിൽ നിന്ന് മടങ്ങുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയിരുന്നു. മധ്യപ്രദേശിൽ തിങ്കളാഴ്​ച 12,379 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്​തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 102 പേർ മരിച്ചു. ആകെ അണുബാധിതരുടെ എണ്ണം 5,75,706 ആണ്. സംസ്ഥാനത്ത് ഇപ്പോൾ 88,511 സജീവ കേസുകളുണ്ട്. 24 മണിക്കൂറിനുള്ളിൽ മൊത്തം 14,562 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.