കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ കോവിഡ് 19 വാർഡ് പ്രവർത്തനം ആരംഭിച്ചു

2021-05-04 14:39:03

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ കോവിഡ് 19 വാർഡ് പ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ സൗകര്യങ്ങളോടു കൂടിയ 25 ബെഡ്ഡുകളുള്ള വാർഡാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ സർക്കാർ നിർദ്ദേശ പ്രകാരം ധർമ്മഗിരി ആശുപത്രിയിൽ 80 ബെഡ്ഡും ബസേലിയോസ് ആശുപത്രിയിൽ 60 ബെഡ്ഡും കോവിഡ് രോഗികൾക്ക് മാത്രമായി മാറ്റിവച്ചിട്ടുണ്ട്.

കോതമംഗലം മാർ തോമ ചെറിയ പളളിയുടെ പാരീഷ് ഹാളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സി എഫ് എൽ റ്റി സിയിൽ 75 രോഗികളെ വരെ ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. താലൂക്കിലെ മറ്റ് സി എഫ് എൽ റ്റി സികൾ പ്രവർത്തനം നിർത്തിയപ്പോഴും നഗരസഭയുടെ സി എഫ് എൽ റ്റി സി പ്രവർത്തനം തുടർന്നു വരുന്നതാണ്. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൊമിസിലറി കെയർ സെൻ്റർ സംവിധാനം കൂടി സജ്ജമാക്കുന്നതിന് വേണ്ട നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ട്.

നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി എന്നിവർ വാർഡ് സജ്ജീകരണത്തിന് നേതൃത്വം നൽകി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.