ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ വീട്ടിലെത്തും

2021-05-04 14:53:36

കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവയുടെ പലവ്യഞ്ജനങ്ങള്‍ / നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതിനുള്ള സൗകര്യം എറണാകുളത്തു സപ്ലൈകോയുടെ ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് മെയ് നാലു മുതല്‍ ലഭ്യമാകും. ഈ സപ്ലൈകോ വില്പനശാലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മിതമായ നിരക്കില്‍ ഡെലിവറി ചാര്‍ജ് ഈടാക്കി എത്തിക്കുവാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്കു താഴെ പറയുന്ന വെബ്‌സൈറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ് .

സപ്ലൈകോ ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് – BigcartKerala – WhatsApp no 8921731931
www.bigcartkerala.com
സപ്ലൈകോ തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ് – AM Needs (mobile app)    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.