118 സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്‌സിനേഷൻ

2021-05-06 14:02:40

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (06 മേയ്) 118 സർക്കാർ ആശുപത്രികളിൽ  വാക്‌സിനേഷൻ  നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത്  ഖോസ അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കോവാക്‌സിൻ ആണ് നൽകുന്നത്. മറ്റുള്ള സ്ഥാപനങ്ങളിൽ കോവീഷീൽഡ്  വാക്സിൻ   നൽകും.ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ   വാക്സിനേഷൻ  ഉണ്ടായിരിക്കില്ല. സ്വകാര്യ  ആശുപത്രിയിൽ ആദ്യ  ഡോസ്  എടുത്തവർ  അടുത്തുള്ള  സർക്കാർ ആശുപത്രിയിൽ  നിന്നും രണ്ടാമത്തെ  ഡോസ്  എടുക്കേണ്ടതാണ്. എല്ലാ ദിവസവും വൈകുന്നേരം മൂന്നു മുതൽ അടുത്ത ദിവസത്തേക്കുള്ള  രജിസ്ട്രേഷൻ സൈറ്റ്  ഓപ്പൺ ആകും.
എല്ലാ  സ്ഥാപനങ്ങളിലും  20 ശതമാനം ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും ബാക്കി 80 ശതമാനം, സെക്കൻഡ് ഡോസ്  വാക്‌സിനേഷൻ എടുക്കാനുള്ളവർക്കു  സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും നൽകും.
 വാക്‌സിനേഷൻ കേന്ദ്രത്തിൽ കോവിഡ്  മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മൂക്കും വായും മൂടുന്ന വിധത്തിൽ ഡബിൾ മാസ്‌ക് ധരിക്കണം അടുത്തുള്ള ആളുമായി രണ്ടു മീറ്റർ അകലം പാലിക്കണം. പൊതുഇടങ്ങളിൽ സ്പർശിച്ചാൽ കൈകൾ  സാനിറ്റൈസ്  ചെയ്യണം.കൂട്ടം കൂടി നിൽക്കരുത്. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.