തിരുവനന്തപുരത്ത് മൂന്നു സി.എഫ്.എല്‍.റ്റി.സികള്‍ കൂടി

2021-05-06 14:15:36

  തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ഉള്‍ക്കൊള്ളിക്കുന്നതിനായി കൂടുതല്‍ സി.എഫ്.എല്‍.റ്റി.സികളും ഡി.സി.സികളും(ഡൊമിസിലറി കെയര്‍ സെന്റര്‍) ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ സി.എഫ്.എല്‍.റ്റി.സികള്‍ വീതം പുതുതായി ഏറ്റെടുത്തിട്ടുണ്ട്. 200 പേര്‍ക്കുള്ള കിടക്കകള്‍ ഇവിടെയുണ്ട്. ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂരില്‍ പുതുതായി ഒരു ഡി.സി.സി ഏറ്റെടുത്തു. 100 പേരെ ഇവിടെ ഉള്‍ക്കൊള്ളിക്കാനാകും.
ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഡി.സി.സികളില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.