ചുഴലിക്കാറ്റ് സംസ്ഥാനത്ത് 141 ക്യാമ്പുകൾ തുടങ്ങി

2021-05-17 08:35:52

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 141 ക്യാമ്പുകൾ തുടങ്ങി

മെയ് 16 മുതൽ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് 141 ക്യാമ്പുകൾ ആരംഭിച്ചു. അതിൽ 1300 കുടുംബങ്ങളിലെ 4712 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്ന അഞ്ചു ക്യാമ്പുകളിലായി 581 പേരും ഇടുക്കി ജില്ലയിലെ ഒരു ക്യാമ്പിൽ നാലു പേരും തുടരുന്നു.
എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. വലിയ നാശനഷ്ടമുണ്ടായാൽ ആളുകളെ മാറ്റിപാർപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.