പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞിന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം ചികിത്സ സഹായം

2021-05-20 22:17:49

കാഞ്ഞങ്ങാട് : പത്തു വര്‍ഷത്തെ 
കാത്തിരിപ്പിനൊടുവില്‍ ലഭിച്ച  കുഞ്ഞിന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ സഹായത്തോടെ കണ്ണൂര്‍ ആസ്റ്റര്‍മിംമ്‌സില്‍ സൗജന്യ ചികിത്സ.* കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായ ജനിതക അസുഖങ്ങളോടെ രണ്ടു ദിവസം മുന്‍പ് ജനിച്ചകുഞ്ഞിന് ജീവന്‍ നിലനിര്‍ത്തി ജീവിതത്തില്‍ തിരികെ കൊണ്ട് വരാന്‍ നിര്‍ധനരായ ദമ്പതികള്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സഹായം തേടി. രണ്ടു ദിവസം കൊണ്ട് തന്നെ ഏകദേശം അറുപത്തിയഞ്ചായിരം രൂപയോളം കുടുംബത്തിന് ചിലവായി തുടര്‍ചികിത്സ വഴി മുട്ടിയ അവസ്ഥയില്‍ ആണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ സഹായത്തിന് എത്തുന്നത്
കാസര്‍കോട് ബേഡഡുക്ക മുച്ചുര്‍കുളം എം ഹാരീസിന്റെയും ചട്ടംചാല്‍ കോളിയടുക്കം നജ്മയുടെയും പത്തു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ലഭിച്ച ആദ്യ കണ്‍മണി പെണ്‍കുഞ്ഞിനാണ് ആസ്റ്റര്‍മിംമ്‌സില്‍ സൗജന്യ ചികിത്സ കഴിഞ്ഞ ദിവസം മുതല്‍  ഒരുക്കിയത്. കേരളത്തില്‍ ആസ്റ്റര്‍മിംമ്‌സ് 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സൗജന്യ ചികിത്സ പദ്ധതി തുടങ്ങിയിട്ടുണ്ട്. ഈ വിവരം ജനങ്ങളില്‍ എത്തിച്ച് ചികിത്സക്ക് സാമ്പത്തിക ശേഷിയില്ലാത്ത അര്‍ഹരായ കുട്ടികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേരളത്തില്‍ കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എന്ന നിലയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ധാരണയായിട്ടുണ്ട്. ലോക്ക് ഡൗണ്‍ കഴിഞ്ഞു ഇത് സംബന്ധിച്ച് വിശദമായ പത്രസമ്മേളനം നടത്തി പദ്ധതി വിശദീകരിക്കുമെന്ന് സിപിടി സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട്  അറിയിച്ചു. ഈ പദ്ധതിയില്‍ ആദ്യത്തെ കുട്ടിയുടെ ചികിത്സ സംബന്ധിച്ച് കാസര്‍കോട് ജില്ലാ സെക്രട്ടറി ജയപ്രസാദ് ബേഡകം ആണ് ഇടപെടല്‍ നടത്തിയത്.ആസ്റ്റര്‍ മിമ്‌സിലെ ചികിത്സയില്‍ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

CHILD PROTECT TEAM KERALA
STATE COMMITTEE OFFICE MANIKOTH

PO MANIKOTH KANHANGAD DISTRICT KASARAGOD
STATE KERALA INDIA PIN CODE 671316
OFFICE PHONE 9446652447

HELP LINE NO 8281998415
https://www.facebook.com/CPTKerala/
www.childprotectteam.com
EMAIL: childprotectkerala@gmail.com

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.