ചിട്ടയായ രണ്ടര മണിക്കൂർ സത്യപ്രതിജ്ഞ ചടങ്ങ്

2021-05-21 10:45:40

 ചിട്ടയായ രണ്ടര മണിക്കൂർ
 
ചിട്ടയായ സമയക്രമമനുസരിച്ചാണു സെൻട്രൽ സ്റ്റേഡിയത്തിലെ വിശാലമായ പന്തലിൽ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായത്. ചടങ്ങിന്റെ എല്ലാ നടപടിക്രമങ്ങളും രണ്ടര മണിക്കൂറിൽ പൂർത്തിയായി. കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചു സംഘടിപ്പിച്ച ചടങ്ങിൽ മുൻകൂട്ടി നിർദേശം നൽകിയിരുന്നതുപോലെ ഏറെ നേരത്തേ എം.എൽ.എമാരും മറ്റു വിശിഷ്ടാതിഥികളും എത്തി. രണ്ടരയോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമാരംഭം മുതൽ അവസാനം വരെയുള്ള ചടങ്ങുകളിലൂടെ
ഉച്ചയ്ക്ക് 2.25 - പുതിയ മന്ത്രിസഭയ്ക്കു പ്രമുഖർ ആശംസയർപ്പിക്കുന്ന വിഡിയോ സന്ദേശങ്ങൾ സത്യപ്രതിജ്ഞാ വേദിയിലെ കൂറ്റൻ വിഡിയോ വാളിൽ പ്രദർശിപ്പിച്ചതോടെ ചടങ്ങുകൾക്കു തുടക്കമായി.
2.30 - നിയുക്ത മന്ത്രിമാർ, എം.എൽ.എമാർ, മുൻ മന്ത്രിമാർ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തിത്തുടങ്ങി.
2.48 - മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തുന്നു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവർ ചേർന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചു.
2.54 - നവകേരള ഗീതാഞ്ജലി വേദിയിലെ ബിഗ് സ്‌ക്രീനിൽ.
3.15 - മുഖ്യമന്ത്രി പിണറായി വിജയൻ നിയുക്ത മന്ത്രിമാരെയും എം.എൽ.എമാരെയും വിശിഷ്ടാതിഥികളേയും ഇരിപ്പിടങ്ങൾക്കരികിൽച്ചെന്നു കാണുന്നു.
3.22 - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽനിന്നു സെൻട്രൽ സ്റ്റേഡിയത്തിലേക്ക്
3.28 - ഗവർണറുടെ വാഹനവ്യൂഹം സെൻട്രൽ സ്‌റ്റേഡിയത്തിലെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവർചേർന്നു സ്വീകരിക്കുന്നു.
3.30 - ഗവർണർ സത്യപ്രതിജ്ഞാ വേദിയിലെത്തി. ദേശീയഗാനത്തോടെ ചടങ്ങുകൾക്കു തുടക്കം.
3.31 - ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ചടങ്ങുകൾക്കു തുടക്കംകുറിച്ചു സംസാരിക്കുന്നു.
3.32 - മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
3.37 - മന്ത്രിയായി കെ. രാജൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
3.41- മന്ത്രിയായി റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
3.44 - മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു.
3.47 - മന്ത്രിയായി എ.കെ. ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
3.52 - മന്ത്രിയായി അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്യുന്നു.
3.55 - മന്ത്രിയായി ആന്റണി രാജു സത്യപ്രതിജ്ഞ ചെയ്യുന്നു.
3.59 - മന്ത്രിയായി വി. അബ്ദുറഹ്‌മാൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
4.03 - മന്ത്രിയായി അഡ്വ. ജി.ആർ. അനിൽ സത്യപ്രതിജ്ഞ ചെയ്യുന്നു.
4.06 - മന്ത്രിയായി കെ.എൻ. ബാലഗോപാൽ സത്യപ്രതിജ്ഞ ചെയ്യുന്നു.
4.10 - മന്ത്രിയായി പ്രൊഫ. ആർ. ബിന്ദു സത്യപ്രതിജ്ഞ ചെയ്യുന്നു.
4.14 - മന്ത്രിയായി ജെ. ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്യുന്നു.
4.18 - മന്ത്രിയായി എം.വി. ഗോവിന്ദൻ മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്യുന്നു.
4.22 - മന്ത്രിയായി അഡ്വ. പി.എ. മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്യുന്നു.
4.26 - മന്ത്രിയായി പി. പ്രസാദ് സത്യപ്രതിജ്ഞ ചെയ്യുന്നു.
4.29 - മന്ത്രിയായി കെ. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
4.32 - മന്ത്രിയായി പി. രാജീവ് സത്യപ്രതിജ്ഞ ചെയ്യുന്നു.
4.36 - മന്ത്രിയായി സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
4.39 - മന്ത്രിയായി വി. ശിവൻകുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു.
4.42 - മന്ത്രിയായി വി.എൻ. വാസവൻ സത്യപ്രതിജ്ഞ ചെയ്യുന്നു.
4.46 - മന്ത്രിയായി വീണാ ജോർജ് സത്യപ്രതിജ്ഞ ചെയ്യുന്നു.
4.50 - സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമാപനത്തിന്റെ ഭാഗമായി ദേശീയഗാനം
4.53 - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്കു മടങ്ങുന്നു.
4.58 - സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ സത്കാരത്തിനായി രാജ്ഭവനിലേക്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.