ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ ഒന്നുമുതൽ

2021-05-28 18:19:08

എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴുമുതൽ

2021 മാർച്ചിലെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഒന്നിന് ആരംഭിച്ച് 19ന് പൂർത്തീകരിക്കുമെന്നും എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയം ജൂൺ ഏഴിന് ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഹയർസെക്കൻഡറി വിഭാഗത്തിൽ 79 ക്യാമ്പുകളിലായി 26,447 അധ്യാപകരേയും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എട്ടു ക്യാമ്പുകളിലായി 3031 അധ്യാപകരേയും മൂല്യനിർണയത്തിന് നിയോഗിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴുവരെ ക്രമീകരിക്കും.

എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഏഴിന് ആരംഭിച്ച് 16 പ്രവൃത്തിദിവസങ്ങൾ എടുത്ത് 25ന് പൂർത്തീകരിക്കും. എസ്.എസ്.എൽ.സി മൂല്യനിർണയത്തിന് 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ടു ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുമായി ്ബന്ധപ്പെട്ട പ്രാക്ടിക്കൽ പരീക്ഷകൾ ഒഴിവാക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.