ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കായി 4399 രൂപ കൈമാറി

2021-06-01 19:05:34

പാലക്കാട്:  മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കായി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആര്യ സ്വരുക്കൂട്ടിയ 4399 രൂപ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കൈമാറി. ആറ് വയസ്സുകാരിയായ ആര്യ കിണശ്ശേരി തണ്ണീർപന്തൽ വിജയ്‌നഗറിൽ ജ്യോതിലക്ഷ്‌മിയുടെ മകളും ഏലഗണ്ട് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയുമാണ് . അപ്പൂപ്പനും അമ്മമ്മക്കും വിവാഹ വാർഷികത്തിന് സമ്മാനം നൽകാനായി സ്വരുകൂട്ടിയ തുകയാണ് മന്ത്രിക്ക് കൈമാറിയത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.