കിടപ്പ് രോഗികളുടെ വാക്‌സിനേഷൻ: മാർഗനിർദേശങ്ങളായി

2021-06-02 19:34:38

    45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കിടപ്പ് രോഗികൾക്ക് കോവിഡിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളിൽ പോയി അവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. ഇവരുടെ വാക്‌സിനേഷൻ പ്രക്രിയ ഏകീകൃതമാക്കാനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുൻഗണനാപട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. അവർക്കും ഇതേ മാർഗനിർദേശമനുസരിച്ച് വാക്‌സിൻ നൽകും.

ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കി അവർ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തണം. ഓരോ രോഗിയിൽ നിന്നും വാകിസ്‌നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയിൽ ഉൾപ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ.എസ്/സി.ബി.ഒ.എസ്.) പങ്കാളിത്തം ഉറപ്പാക്കാം. എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥർക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാം. സർക്കാർ അംഗീകൃത നഴ്‌സിംഗ് യോഗ്യതയും രജിസ്‌ട്രേഷനുമില്ലാത്ത ജീവനക്കാർ വാക്‌സിൻ നൽകാൻ പാടില്ല. എങ്കിലും ഒരു കമ്മ്യൂണിറ്റി നഴ്‌സിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം.

എല്ലാ വാക്‌സിനേഷൻ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി.പി.ഇ. സുരക്ഷാ മാർഗങ്ങളും പാലിക്കണം. വാക്‌സിൻ നൽകിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കണം. വാക്‌സിനേഷൻ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഉപദേശത്തിനായി സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. കൂടാതെ ഇ-സഞ്ജീവനി സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. വാക്‌സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടണം. ദിശ 1056, 104, 0471 2551056 എന്നീ നമ്പരുകളിലും 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.