മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപധനസഹായം: മന്ത്രി ആന്റണി രാജു

2021-06-06 18:48:07

ടോട്ടേ ചുഴലിക്കാറ്റിന്റെ ദുരിതമനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു കുടുംബത്തിന് ആയിരത്തി ഇരുന്നൂറ് രൂപ വെച്ചാണ് ധനസഹായം നൽകുന്നത്.

ടോട്ടേ ചുഴലിക്കാറ്റു മൂലം കഴിഞ്ഞ മാസം ഒരാഴ്ചയോളം മത്സ്യബന്ധനം നിരോധിച്ചിരുന്നു. അക്കാലയളവിൽ ബുദ്ധിമുട്ട് അനുഭവിച്ച, രജിസ്റ്റർ ചെയ്ത 1,24,970 മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കും 28,070 മത്സ്യ തൊഴിലാളി അനുബന്ധ കുടുംബങ്ങൾക്കുമാണ് ധനസഹായം.

സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെന്നും ധനസഹായം വേഗത്തിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.