കാമുകിയെ കാത്തുസൂക്ഷിച്ചത് പത്ത് വർഷം

2021-06-09 08:50:24

 പ്രണയനിയെ ആരും കാണാതെ കാത്തത് 10 വര്‍ഷം

റിപ്പോർട്ട് ബെന്നി വർഗീസ്

നെന്മാറ: പ്രണയം സ്വപ്‌നം പൂര്‍ത്തീകരിച്ച് അവളെ സ്വന്തമാക്കി സ്‌നേഹവും, കരുതലും നല്‍കി ആരും കാണാതെ കാത്തു സൂക്ഷിച്ചത് 10 വര്‍ഷം. അയിലൂര്‍ കാരക്കാട്ടു പറമ്പിലാണ് അവിശ്വസനീയമായ പ്രണയ കഥ പുറത്തറിഞ്ഞത്. 10 വര്‍ഷം മുമ്പ് കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി കണ്ടെത്താത്ത യുവതിയെയാണ് യുവാവിന്റെ കൂടെ നെന്മാറ പോലീസ് കണ്ടെത്തിയത്.
2010 ഫെബ്രുവരിയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് 24 വയസ്സുകാരനായ യുവാവ് 18 കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിനൊടുവില്‍ ഒന്നിച്ച് ജിവിക്കാന്‍ തീരുമാനിച്ചുവെങ്കിലും മറ്റുവഴികളൊന്നും അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. അടുവില്‍ യുവതി വീടുവിട്ടിറങ്ങി യുവാവിനോടൊപ്പമെത്തി. യുവാവിന്റെ അസൗകര്യങ്ങള്‍ കുറഞ്ഞ വീട്ടില്‍ യുവാവിന്റെ വീട്ടുകാര്‍ പോലുമറിയാതെ സംരക്ഷിക്കുകയായിരുന്നു 10 വര്‍ഷവും. ചെറിയ വീട്ടീല്‍ ശുചിമുറിപോലുമില്ലാതെ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവാവിന്റെ വീട്ടിലുണ്ടായിരുന്ന അച്ഛനും, അമ്മയും, സഹോദരിയും പോലുമറിയാതെ ഭക്ഷണവും മറ്റും നല്‍കി ആരുടെയും കണ്ണില്‍ പ്പെടാതെയാണ് സംരക്ഷിച്ചത്. യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവിനെ ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്തിരുന്നു. പുറത്തിറങ്ങുമ്പോഴെല്ലാം മുറി പൂട്ടിയിടുമായിരുന്നു.  മുറിയുടെ വാതില്‍ പൂട്ടുന്നതിനു തുറക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ജനാലയിലെ പലകകള്‍ നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി സമയത്ത് ആരുമറിയാതെ പുറത്തുകടന്ന് ശുചിമുറിയില്‍ പോകുമെന്നുമാണു ഇവര്‍ പൊലീസിനു നല്‍കിയ മൊഴി. മൊഴികളിലെ വ്യക്തതക്കായി പൊലീസ് സ്ഥലം പരിശോധനയും നടത്തി. 
 2021 മാര്‍ച്ച് മൂന്നിനാണ് യുവാവിനെ കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മൂന്നു മാസത്തെ അന്വേഷണത്തില്‍ തുമ്പൊന്നും പൊലീസിനു കിട്ടിയിരുന്നില്ല. അയിലൂരിലുള്ള സഹോദരന്‍ യുവാവിനെ നെന്മാറ ടൗണില്‍ അവിചാരിമായി കണ്ടതോടെ വാഹന പരിശോധന നടത്തിവന്ന പൊലീസിനെ കാര്യം ധരിപ്പിച്ചു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വീട്ടുകാരെ അറിയിക്കാതെ ഇവര്‍ വിത്തനശേരിയിലെ വാടക വീട്ടില്‍ കഴിയുകയാണെന്നു ഇരുവരും മൊഴിനല്‍കി. ഒരുമിച്ചു താമസമാണെന്നും പരാതിയില്ലെന്നും പറഞ്ഞതോടെ കാണാതായെന്ന കേസുകള്‍ അവസാനിപ്പിക്കാന്‍ ഇവരെ കോടതിയില്‍ ഹാജരാക്കി ഇരുവരെയും വിട്ടയച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.