പ്രാദേശിക പത്രപ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി കെജെയു എംഎൽഎ മാർക്ക് നിവേദനം നൽകി

2021-06-12 16:30:21

പ്രാദേശിക പത്ര പ്രവർത്തകർക്കുള്ള സാംസ്കാരിക ക്ഷേമനിധി: കെ.ജെ.യു എം എൽ ഏ മാർക്ക് നിവേദനം നൽകി


രാജപുരം: പ്രാദേശിക പത്ര പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ  ആവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്, ഉദുമ എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ , അഡ്വ.സി.എച്ച്. കുഞ്ഞമ്പു എന്നിവർക്ക് നിവേദനം നൽകി. കഴിഞ്ഞ ബജറ്റിൽ  പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇത് എത്രയും വേഗം നടപ്പിലാക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ജില്ലാ ഭാരവാഹികൾ നിവേദനത്തിൽ ആവശ്യപെട്ടു.  ഇതിനുവേണ്ട ഇടപെടൽ നടത്താം എന്ന് എംഎൽഎ മാർ ഉറപ്പുനൽകി.കേരള ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ രാജപുരം, രവീന്ദ്രൻ കൊട്ടോടി, സുരേഷ് കൂക്കൾ, കെജെയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.നാസർ കാഞ്ഞങ്ങാട്, ഹാറൂൺ ചിത്താരി, ഷെരീഫ് എരോൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.