ബേക്കലിന്റെ മനോഹാരിത ആസ്വദിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

2021-06-24 13:29:13

 മഴ മാറിയ സായാഹ്നത്തില്‍ ബേക്കലിന്റെ സൗന്ദര്യം ആസ്വദിച്ച് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേക്കലില്‍ ബി.ആര്‍.ഡി.സി, ടൂറിസം വികസന അവലോകന യോഗത്തിനെത്തിയപ്പോഴാണ് ബേക്കല്‍ കോട്ടയും മന്ത്രി സന്ദര്‍ശിച്ചത്. ആരെയും ആകര്‍ഷിക്കുന്ന കവാടം മുതല്‍ കോട്ട വരെയുള്ള പ്രദേശത്ത് മന്ത്രി നടന്നാണ് കാഴ്ചകള്‍ കണ്ടത്.
കാസര്‍കോട് ജില്ലയുടെ ടൂറിസം സവിശേഷത പ്രയോജനപ്പെടുത്തിക്കൊണ്ട് വിനോദ സഞ്ചാരമേഖലയില്‍ പദ്ധതികള്‍ കൊണ്ടു വരുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലെയും പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് പദ്ധതികൾ യാഥാർത്യമാകും. കാസര്‍കോട്ടെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഓരു ടൂറിസം കേന്ദ്രമെങ്കിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മുക്തമായാല്‍ ബേക്കലിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ബേക്കലിനെ കേന്ദ്രീകരിച്ച് കൊണ്ടുള്ള പദ്ധതികള്‍ കൊണ്ടുവരും. ജില്ലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തരത്തിലായിരിക്കും വികസന പദ്ധതികള്‍.  മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു എന്നിവർബേക്കൽ കോട്ടയിൽ മന്ത്രിയെ വരവേറ്റു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.