ഓമല്ലൂരില്‍ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി

2021-06-24 13:45:32

   ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന

അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ഒന്നാം ഘട്ടം പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 കളക്ഷന്‍ സെന്ററുകളില്‍ നിന്നാണ് പഞ്ചായത്ത് ക്രമീകരിച്ച വാഹനത്തിന്റെ സെന്ററില്‍ നേരിട്ട് ചെന്നാണു മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യങ്ങള്‍ സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു. 

ഒരു കിലോ അജൈവമാലിന്യത്തിന് 10 രൂപ നിരക്കില്‍ കമ്പനിക്ക് പഞ്ചായത്ത് നല്‍കണം. ഇനി മുതല്‍ മാലിന്യങ്ങള്‍ ശേഖരിച്ചു വീടുകളില്‍ വയ്ക്കുക. ഹരിതകര്‍മ്മസേന പ്രവര്‍ത്തനകള്‍ ഭവനങ്ങളി നേരിട്ടെത്തി ശേഖരിക്കും. അവര്‍ക്ക് യൂസര്‍ഫീ വീട്ടുകാര്‍ നല്‍കണം.  പഞ്ചായത്ത് നേരിട്ട് മാലിന്യം ശേഖരിച്ചത് ഒരു ദിവസത്തേക്ക് മാത്രമാണ്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ജനപ്രതിനിധികള്‍ അറിയിക്കും. മാലിന്യങ്ങള്‍ വഴിയില്‍ വലിച്ച് എറിയുന്നത് ക്രിമിനല്‍ കുറ്റവും പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്നതുമാണെന്ന് പ്രസിഡന്റ് അറിയിച്ചു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.