ജില്ലയില്‍ 590 പേര്‍ക്ക് കൂടി കോവിഡ്, 291 പേര്‍ക്ക് രോഗമുക്തി

2021-06-24 14:28:54

post

കാസര്‍കോട് : ജില്ലയില്‍ 590 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 291 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3748 പേരാണ് ചികിത്സയിലുള്ളത്.  ജില്ലയില്‍  കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 205 ആയി ഉയര്‍ന്നു.

വീടുകളില്‍ 14828 പേരും സ്ഥാപനങ്ങളില്‍ 782 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15610 പേരാണ്. പുതിയതായി 1288 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2876, ആന്റിജന്‍ 1313, ട്രൂനാറ്റ് 28 ). 2715 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1398 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 430 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 293 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

81681 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 77270 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

 ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 9.84    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.