സംസ്ഥാനത്തിന് 2.27 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

2021-06-24 14:50:41

തിരുവനന്തപുരം : സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 കോവാക്‌സിനുമാണ് ലഭിച്ചത്. കോവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനാണ് അനുവദിച്ചത്.

900 കോള്‍ഡ് ബോക്‌സുകള്‍ കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 240 കോള്‍ഡ് ബോക്‌സുകള്‍ വീതം എത്തിയിട്ടുണ്ട്. വാക്‌സിന്‍ കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്നതാണ് കോള്‍ഡ് ബോക്‌സ്. താപനഷ്ടം പരമാവധി കുറയ്ക്കും വിധം പ്രത്യേക പോളിമറുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ നേരം വൈദ്യുതി തടസപ്പെടുകയോ ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ കേടാകുകയോ ചെയ്യുന്ന അവസരങ്ങളില്‍ വാക്‌സിനുകള്‍ സൂക്ഷിക്കാനാണ് കോള്‍ഡ് ബോക്‌സുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ ജില്ലാ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളില്‍ നിന്ന് വാക്‌സിന്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. 20 ലിറ്ററിന്റെ കോള്‍ഡ് ബോക്‌സുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.      
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.