ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവര്‍ക്ക് അഞ്ചു ലക്ഷം

2021-06-24 14:53:27

തിരുവനന്തപുരം : ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ  മലയാളി കായികതാരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേര്‍ക്കും പാരാലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാര്‍ത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണിത്.

കെ ടി ഇര്‍ഫാന്‍, മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്‌ന മാത്യു, നേഹ നിര്‍മ്മല്‍ ടോം, എം ശ്രീശങ്കര്‍, പി ആര്‍ ശ്രീജേഷ്, പി യു ചിത്ര, എം പി ജാബിര്‍, യു കാര്‍ത്തിക് എന്നിവര്‍ക്കാണ് തുക ലഭിക്കുക. ജൂലൈ 23 നാണ് 2021 ഒളിമ്പിക്‌സിന് തുടക്കം കുറിക്കുക. അടുത്ത ദിവസങ്ങളില്‍ പട്യാലയില്‍ നടക്കുന്ന നാഷണല്‍ സീനിയര്‍ മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് അവസരമുണ്ട്. 43 മലയാളിതാരങ്ങള്‍ നാഷണല്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.