കോവിഡ് ബാധിച്ചു മരിച്ച പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ ആശ്രിതർക്ക് വായ്പ നൽകും

2021-06-25 15:02:55

കോവിഡ്  രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച് മരിച്ച  18 നും 60നുമിടയിൽ പ്രായമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തില്‍പെട്ടവരുടെ ആശ്രിതർക്കായി    സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പ്രത്യേക സ്വയം തൊഴില്‍ വായ്പാ പദ്ധതി നടപ്പാക്കുന്നു.

മരിച്ചയാള്‍ കുടുംബത്തിൻ്റെ പ്രധാന വരുമാനദായകനായിരുന്നെങ്കില്‍  ഏറ്റവും അടുത്ത ആശ്രിതന് വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ചു ലക്ഷം രൂപ വരെ മുതൽ മുടക്ക് വേണ്ടിവരുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പദ്ധതിയിൽ വായ്പ അനുവദിക്കും. വായ്പയുടെ 20 ശതമാനം വരെ സബ്സിഡി നൽകും.

കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.  കോവിഡ് മൂലമാണ് മരിച്ചതെന്ന് തെളിയിക്കുന്ന ആധികാരിക രേഖകൾ സഹിതം ജൂൺ 26 നകം  കോർപ്പറേഷന്‍റെ  ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ:0481-2562532    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.