സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി

2021-06-25 15:08:03

 തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഹൈസ്്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. സ്‌കൂള്‍ സ്്റ്റുഡന്റ്സ് വെല്‍ഫെയര്‍ കമ്മിറ്റിയും  ഹയര്‍സെക്കന്‍ഡറി സ്റ്റാഫ് കൗണ്‍സിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് വിരമിച്ചവരും ജോലിയുള്ളവരുമായ അധ്യാപകരും ചേര്‍ന്നാണ് 18 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഫോണുകള്‍ വിതരണം ചെയ്തത്. രണ്ടാംഘട്ടത്തില്‍ ടാബ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനാണ് തീരുമാനം. സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.പി.എ മജീദ് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി.പി സുഹറാബി അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍ അരിമ്പ്ര മുഹമ്മദലി, പിടിഎ പ്രസിഡന്റ് കെ.ടി സക്കീര്‍, സി.എച്ച് മഹ്‌മൂദ് ഹാജി, എസ്.എം.സി ചെയര്‍മാന്‍ എന്‍.എം അലി, സ്റ്റാഫ് സെക്രട്ടറി എന്‍.മുഹമ്മദലി മാസ്റ്റര്‍, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക മോളിക്കുട്ടി, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ. പ്രതാപ് എന്നിവര്‍ സംസാരിച്ചു.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.