സ്ത്രീകൾക്കെതിരേ അതിക്രമം; പ്രത്യേക കോടതികൾ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

2021-06-28 16:02:57

ആലപ്പുഴ: സ്ത്രീകൾക്കെതിരേ അതിക്രമം നടത്തുന്ന കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ നൽകാനായി പ്രത്യേക കോടതികൾ  അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷൻ, രാമങ്കരി പോലീസ് സ്റ്റേഷൻ, എടത്വ പോലീസ് സ്റ്റേഷൻ  കെട്ടിടങ്ങളുടെ ഉദ്ഘാടനവും ജില്ലാ പോലീസ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ക്രമസമാധാന പാലനത്തിലും കേസ് അന്വേഷണത്തിലും കേരള പൊലീസ് മികച്ച നേട്ടമാണ് കൈവരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കുക എന്നതായിരുന്നു കഴിഞ്ഞ സർക്കാറിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും സ്വന്തം കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2018ലെ പ്രളയത്തിൽ നശിച്ച കെട്ടിടങ്ങളായിരുന്നു കുട്ടനാട്ടിലെ പ്രധാനപ്പെട്ട രണ്ടു പോലീസ് സ്റ്റേഷനുകളായ എടത്വ പോലീസ് സ്റ്റേഷനും രാമങ്കരി പോലീസ് സ്റ്റേഷനും. ഇവ രണ്ടും ഇനിയൊരു പ്രകൃതിക്ഷോഭം വന്നാലും തകരാത്ത തരത്തിലാണ് നിർമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1. 41 കോടി മുട
ക്കിയാണ് കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷന്‍ കോർപ്പറേഷന്റെ  മേൽനോട്ടത്തില്‍ എം.ഒ.പി.എഫ്.  (മോഡേണൈസേഷൻ ഓഫ് സ്റ്റേറ്റ് പോലീസ് ഫോഴ്സ്) പദ്ധതി വഴി 6006 ചതുരശ്ര അടിയിൽ ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. 2018 ലെ പ്രളയത്തിൽ പൂർണ്ണമായി തകർന്ന എടത്വ പോലീസ് സ്റ്റേഷനും ഭാഗികമായി തകർന്ന രാമങ്കരി പോലീസ് സ്റ്റേഷനും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ മേൽനോട്ടത്തിലാണ് നിർമിച്ചത്‌. 3922 ചതുരശ്ര അടിയിലുള്ള എടത്വ പോലീസ് സ്റ്റേഷനും രാമങ്കരി പോലീസ് സ്റ്റേഷനും യഥാക്രമം 1.16 കോടി, 1.48 കോടി രൂപ മുടക്കിയാണ് നിർമിച്ചത്‌. പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ പൈൽക്യാപ്പില്‍ നിന്നും 2.1 മീറ്റര്‍ ഉയർത്തിയാണ് ഇരു പോലീസ് സ്റ്റേഷന്റേയും നിർമാണം. പൊതുജനങ്ങൾക്ക് പരാതി സമർപിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങളും കെട്ടിടങ്ങളില്‍ ഉൾപെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാർ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു.

ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അഡ്വ.എ.എം. ആരിഫ് എം.പി., ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.എസ്.പി. ഡോ.എൻ. നസിം, ഡെപ്യൂട്ടി കമാൻഡ് വി. സുരേഷ് ബാബു, ആലപ്പുഴ ടൗൺ ഡിവൈ.എസ്.പി. ഡി. കെ. പൃഥ്വിരാജ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.  കെ. ബിജുമോൻ, തുടങ്ങിയവർ സന്നിഹിതരായി. രാമങ്കരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. വിശ്വംഭരൻ, രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും എടത്വ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം രേഷ്മ ജോൺസൺ, സി.ഐ. കെ. ജി. പ്രതാപ് ചന്ദ്രൻ, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും     
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.