വാളയാർ ഡാം ജൂൺ 30ന് തുറക്കും

2021-06-29 15:09:53

  വാളയാർ ജലസേചന പദ്ധതി പ്രദേശങ്ങളായ അട്ടപ്പള്ളം, ചുള്ളിമട ഭാഗങ്ങളിലെ കൃഷി ഉണക്ക് ഭീഷണി നേരിടുന്നതിനാൽ ജൂൺ 30 രാവിലെ എട്ടിന് വാളയാർ ഡാം കനാൽ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജൂലൈ ഒന്നിന് വൈകുന്നേരം വരെയാണ് ഷട്ടറുകൾ തുറക്കുക.   കൃഷിനാശം സംഭവിക്കാതിരിക്കാനായി അസിസ്റ്റന്റ് എൻജിനീയറുടെ അധ്യക്ഷതയിൽ ചേർന്ന പദ്ധതി ഉപദേശക സമിതി യോഗത്തിന്റെ  അടിസ്ഥാനത്തിലാണ് തീരുമാനം.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.