*പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി*

2021-06-29 15:12:43

ജില്ലയിലെ ആദിവാസി കോളനികളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി. കോഴിക്കോട് ബേപ്പൂരിലെ കക്കാടത്ത് ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ഇരുപത് പള്‍സ് ഓക്‌സി മീറ്ററുകളാണ്   മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ബൈജുനാഥ് കക്കാടത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുകയ്ക്ക് കൈമാറിയത്.
 
കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ ജഡ്ജിയും വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ എം.വി രാജകുമാരന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ കെ.രാജേഷ്, ഡപ്യൂട്ടി ഡി.എം.ഒ ആന്‍സി മേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.