*ജെന്‍ഡര്‍ ക്യാമ്പയിനു തുടക്കമായി*

2021-06-29 15:16:44

ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീധനത്തിനെതിരെയും ജെന്‍ഡര്‍ ക്യാമ്പയിനു തുടക്കമായി. ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ കലക്ടറേറ്റ് പരിസരത്ത് ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വീടുകളിലും, പോസ്റ്റര്‍ ക്യാമ്പയിനും വെബിനാറുകളും നടക്കും.

മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗും ബോധവല്‍ക്കരണവും താല്‍ക്കാലിക അഭയവും നിലവില്‍ കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് വഴി നല്‍കി വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202033 നമ്പറില്‍ ബന്ധപ്പെടാം.

ജില്ലാ കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. സാജിത, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വാസു പ്രദീപ്, ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.