അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ് പരിശീലന പരിപാടി

2021-06-29 15:20:20

  വ്യവസായവാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍  അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയുടെ ആദ്യഘട്ട പരിശീലനം നടത്തുന്നു. ജൂലൈ 1 ന് 10.30 മുതല്‍ 12.30 വരെയും 2 മുതല്‍ 4 വരെയുമാണ് പരിശീലനം. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്നതാണ് പരിശീലനത്തില്‍ കാര്‍ഷിക- ഭക്ഷ്യസംസ്്കരണ- മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kied.info വെബ്സൈറ്റ് സന്ദര്‍ശിക്കുക.7012376994, 9656412852 നമ്പറുകളില്‍ ജില്ല വ്യവസായ
കേന്ദ്രവുമായും ബന്ധപ്പെടാം.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.