പുനഃസംഘടനാ അഭ്യൂഹങ്ങള്‍ക്കിടെ നാളെ കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

2021-06-29 15:45:49

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നാളെ ചേരും. രാജ്യത്തെ കോവിഡ് സ്ഥിതിവിശേഷങ്ങളും ചില മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും മന്ത്രിസഭാ യോഗത്തില്‍ അവലോകനം ചെയ്‌തേക്കും.റോഡ്,ഗതാഗത മന്ത്രാലയം, സിവില്‍ ഏവിയേഷന്‍, ടെലികോം മന്ത്രാലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.അതോടൊപ്പം തന്നെ കോവിഡ് സാഹചര്യങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും നടത്തും. മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയ്ക്കും ഒരുക്കം നടക്കുന്ന ഘട്ടത്തില്‍ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിന് വലിയ പ്രധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് യോഗം.

 

 

    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.