റേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് ഒഴിവാകാന്‍ ഇന്നലെ അപേക്ഷ നല്‍കിയത് 603 പേര്‍

2021-06-30 14:54:50

അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി ഇന്ന്(ജൂണ്‍ 30) അവസാനിക്കാനിരിക്കെ ഇന്നലെ(ജൂണ്‍ 29) 603 പേര്‍ കൂടി മാറ്റത്തിന് അപേക്ഷ നല്‍കി.  ഇതോടെ മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് ഒഴിവാകുന്നതിനായി ജില്ലയില്‍ ലഭിച്ച ആകെ അപേക്ഷകളുടെ എണ്ണം 1922 ആയി.

ഇതില്‍ 1108 കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലുള്ളതാണ്. എന്‍.പി.എസ് വിഭാഗത്തിലെ 563  കാര്‍ഡുകളും എ.എ.വൈ വിഭാഗത്തിലെ 251 കാര്‍ഡുകളുമുണ്ട്. 

കോട്ടയം -576, എണ്ണം. ചങ്ങനാശേരി-295, കാഞ്ഞിരപ്പള്ളി-452, മീനച്ചില്‍-312, വൈക്കം-287 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍നിന്ന് ലഭിച്ച അപേക്ഷകളുടെ എണ്ണം.  

മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് മാറുന്നതിനുള്ള സമയ പരിധിക്കു ശേഷവും പി.എച്ച്.എച്ച്(പിങ്ക്), എ.എ.വൈ(മഞ്ഞ), എന്‍.പി.എസ്(നീല) കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.