മലപ്പുറം ജില്ലയില്‍ 11.28 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

2021-06-30 14:56:57

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 11,28,192 പേരാണ് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 8,98,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2,29,811 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,55,092 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 5,699 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,45,243 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 1,63,263 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 43,137 പേര്‍ക്ക് ഒന്നാം ഡോസും 29,531 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 21,362 പേര്‍ക്ക് ഒന്നാം ഡോസും 18,418 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന്‍ നല്‍കിയിരുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.