കാവുകള്‍ക്ക് ധനസഹായം

2021-06-30 15:20:32

 ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 2021-22 വര്‍ഷത്തില്‍ സാമ്പത്തികസഹായം നല്‍കുന്നതിന് സംസ്ഥാന വനംവന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കര്‍മ്മപദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. നിശ്ചിത ഫോമിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉളളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍  ജൂലായ് 31 നകം കല്‍പ്പറ്റയിലുളള സാമുഹ്യ വനവല്‍ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കുമായി 04936-202623 ഫോണ്‍ നമ്പറിലോ, കല്‍പ്പറ്റയിലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലോ, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുമായോ നേരിട്ട് ബന്ധപ്പെടാം. അപേക്ഷ ഫോം വനംവകുപ്പിന്റെ വെബ്‌സൈറ്റായ www.keralaforest.gov.in ലും ലഭ്യമാണ്.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.