മില്‍ക്ക് ഷെഡ് വികസന പദ്ധതി; ജൂലൈ 5 വരെ അപേക്ഷിക്കാം

2021-06-30 15:23:24

  ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതരസംസ്ഥാനങ്ങളില്‍ നിന്നു കിടാരി പശുക്കളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനുമായുള്ള അപേക്ഷ ജൂലൈ 5 വരെ നീട്ടി.
താല്‍പ്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് സുല്‍ത്താന്‍ ബത്തേരി 04936 222905, കല്പറ്റ 04936 206770, മാനന്തവാടി 04935 244093, പനമരം 04935 220002 എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളിലോ അതത് ക്ഷീര സംഘങ്ങളിലോ  ജൂലൈ 5 നു 5 മണിക്കകം സമര്‍പ്പിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.