കിരൺകുമാറിനെതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

2021-06-30 15:39:20

വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹനവകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നൽകി വകുപ്പുതല അന്വേഷണം ഉൾപ്പെടെയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങൾ 45 ദിവസത്തിനകം പൂർത്തിയാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺ കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.